ചാല കമ്പോളം തുറന്നു, അകത്തേക്ക് മൂന്നുവഴി; പുറത്തേക്ക് രണ്ടുവഴി

അനു മുരളി
തിങ്കള്‍, 4 മെയ് 2020 (13:57 IST)
ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം ചാല മാര്‍ക്കറ്റ് തുറന്നു. ജനത്തിരക്കു കാരണം കൊവിഡ് ഭീതിയെ തുടര്‍ന്നായിരുന്നു നേരത്തെ കമ്പോളം അടച്ചിട്ടിരുന്നത്. എന്നാലിപ്പോള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ബലറാംകുമാര്‍ ഉപാദ്ധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് കമ്പോളം തുറക്കുന്നതിന് തീരുമാനമായത്. മാര്‍ക്കറ്റിനുള്ളില്‍ മൂന്നുവഴികളിലൂടെ മാത്രമേ അകത്തുകടക്കാന്‍ സാധിക്കുകയുള്ളൂ. പുറത്തേക്ക് രണ്ടുവഴികളിലൂടെയും.
 
ആദ്യദിവസത്തെ ആളുകളുടെ പോക്കുവരവും സ്ഥിതിഗതികളും വിലയിരുത്തിയതിനുശേഷമായിരിക്കും തുടര്‍ദിവസങ്ങളിലെ നിയന്ത്രണങ്ങളില്‍ തീരുമാനം എടുക്കുന്നത്. നിര്‍ബന്ധമായും ഉപഭോക്താക്കളും കടയുടമകളും വാഹനങ്ങള്‍ പുറത്തു പാര്‍ക്കു ചെയ്യണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൈയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്ത സാധനങ്ങളാണ് വാങ്ങുന്നതെങ്കില്‍ സാധനങ്ങള്‍ വാങ്ങാനുള്ള രേഖകള്‍ കവാടത്തില്‍ കാണിച്ചാല്‍ വാഹനം കടത്തിവിടുന്നതായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article