വരുന്ന ട്20 ലോകകപ്പിൽ വിക്കറ്റ് കീപ്പറായി യുവതാരം കെഎൽ രാഹുൽ മതിയെന്ന് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. പ്രത്യേകിച്ചും ടി20 മത്സരങ്ങളിൽ രാഹുൽ തന്നെയാണ് ഈ സ്ഥാനത്തേയ്ക്ക് മികച്ച താരം എന്ന് ദീപ്ദാസ് ഗുപ്ത പറയുന്നു. ഓസ്ടേലിയയ്കെതിരായ മത്സരത്തിലും ന്യൂസിലൻഡ് പര്യടനത്തിലും രാഹുലിന്റെ പ്രകടനം കണക്കിലെടുത്താണ് ദീപ് ദാസിന്റെ പ്രതികരണം.
ടി20യിൽ കെഎൽ രാഹുൽ തന്നെ ഇന്ത്യയ്ക്കായി വിക്കറ്റ് കാക്കണം. എങ്ങനെ കീപ്പ് ചെയ്യണം എന്നും, ബാറ്റ് ചെയ്യണം എന്നും കൃത്യമായി അറിയാവുന്ന താരമാണ് കെഎൽ രാഹുൽ. ഒരു പ്രോപ്പർ വിക്കറ്റ് കീപ്പറും, സാങ്കേതിക തികവുള്ള ക്രിക്കറ്ററും. ക്ലാസ് ബാറ്റ്സ്മാനാണ് രാഹുൽ അതിനാലാണ് അദ്ദേഹത്തെ വൺഡേയിൽ അഞ്ചാം സ്ഥാനത്ത് കളിപ്പിയ്ക്കുന്നത്.
ടീമിൽ ഒന്നുമുതൽ ആറുവരെ ഏത് സ്ഥാനത്തും കളിയ്ക്കാൻ രാഹുലിന് കഴിവുണ്ട്.
ഋഷഭ് പന്തിനെ പിന്തുണയ്ക്കണം എന്നും ദീപ് ദാസ് ഗുപത പറയുന്നു. മികച്ച താരമാണ് ഋഷഭ് പന്ത്. കൃത്യമായ നിർദേശങ്ങൾ നൽകി പന്തിനെ വളർത്തിക്കൊണ്ടുവരണം. പന്തിനെ അഭ്യന്തര ക്രിക്കറ്റിൽകൂടി കളിപ്പിയ്ക്കണം എന്നും ദീപ്‌ദാസ് ഗുപ്ത പറയുന്നു.