ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (19:05 IST)
കണ്ണൂർ: ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവാവ് പോലീസ് വലയിലായി. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി പി.കാർത്തിക് എന്ന മുപ്പതുകാരനാണ് പിടിയിലായത്. ഇയാളെ ചാലക്കുടിയിലെ ഭാര്യ വീട്ടിൽ നിന്ന് കണ്ണൂർ ടൌൺ പൊലീസാണ് പിടികൂടിയത്.
 
കണ്ണൂരിലെ ഒരു ട്രാവൽ ഏജൻസിയിൽ നിന്ന് ക്രെഡിറ്റ് ആയി ദൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് അഞ്ചു ലക്ഷം രൂപയോളം വില വരുന്ന വിമാന ടിക്കറ്റ് എടുത്ത ശേഷം പണം നൽകാതെ മുങ്ങുകയായിരുന്നു ഇയാൾ. ഇയാൾ കണ്ണൂർ, പയ്യന്നൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലായി വിവിധ തട്ടിപ്പുകളിലായി മുപ്പതു ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
 
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനു ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ട്രാവൽ ഏജൻസികളിൽ വിളിച്ചു ക്രെഡിറ്റായി ടിക്കറ്റ് കൈപ്പറ്റിയ ശേഷം പണം നൽകില്ല, ഇതിനൊപ്പം ഈ ടിക്കറ്റ് യാത്രക്കാർക്ക് മറിച്ചു വിറ്റു  പണം തട്ടിയെടുക്കുകയുമായിരുന്നു രീതി.മുംബൈ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന ഇയാളെ ഇൻസ്‌പെക്ടർ പി.എം.ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍