തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിയുടെ സര്‍ക്കുലര്‍. ആര് ടി ഒ ഓഫീസുകളിലെല്ലാം തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്നാണ് സര്‍ക്കുലര്‍. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തെ മിക്ക ആർ ടി ഒ ഓഫീസുകളിലും കമ്മീഷണറുടെ ഉത്തരവ് പ്രകാരം പിറന്നാൾ ആഘോഷം നടന്നു. എറണാകുളത്ത് സഹപ്രവർത്തകരോടൊത്ത് കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാൾ ആഘോഷിച്ചത്.
വകുപ്പിലുള്ളവര്‍ തന്റെ സഹോദരി-സഹോരൻമാരാണെന്നും അതിനാലാണ് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്നും തച്ചങ്കരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.