സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു, 16 മുതൽ 9 സർവീസുകൾ

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (18:31 IST)
സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ 16 മുതലാണ് നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കുക. ഒൻപത് ട്രെയിൻ സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. സംസ്ഥാനത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന അയൽ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജൂൺ 16 മുതൽ ഓടിതുടങ്ങുക.
 
യാത്രക്കാർ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തിവെക്കുകയായിരുന്നു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ലോക്ക്‌ഡൗണിന് മുന്നോടിയായി 30 സർവീസുകളാണ് റെയിൽവേ റദ്ദാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article