സംസ്ഥാനത്ത് മരംകൊള്ള: അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 22നുള്ളില്‍ കൈമാറണം

ശ്രീനു എസ്

വ്യാഴം, 10 ജൂണ്‍ 2021 (11:36 IST)
സംസ്ഥാനത്തെ മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ അഞ്ചു ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഓ മാരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങും. മാര്‍ച്ച് 11നുശേഷം സംസ്ഥാനത്തെ മുഴുവന്‍ മരം മുറിക്കലിനെകുറിച്ചും അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 22നുള്ളില്‍ കൈമാറനാണ് നിര്‍ദേശം.
 
അതേസമയം രണ്ടുവര്‍ഷത്തിനിടെ ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്ന് ലക്ഷങ്ങളുടെ മരം മുറിച്ചുമാറ്റിയെന്ന് കണ്ടെത്തി. നെടുങ്കണ്ടത്തില്‍ റോഡ് പണിയുടെ മറവില്‍ മരം മുറിച്ചതില്‍ വനം വകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍