നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ലെന്നാണ് നാസ പറയുന്നത്. സൂര്യഗ്രഹണം കാണുന്നവര്‍ സോളാര്‍ വ്യൂവിങ്, എക്ലിപ്‌സ് ഗ്ലാസുകള്‍ എന്നിവ ഏതെങ്കിലും ഉപയോഗിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്നാണ്. സൂര്യനും ഭൂമിക്കും ഇടയില്‍ ഭൂമി മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇന്ന് ഭാഗീക സൂര്യഗ്രഹണമാണ്. കാനഡയുടെ ചില ഭാഗങ്ങള്‍, വടക്കന്‍ റഷ്യ, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും.