ഓടിക്കൊണ്ടിരിക്കുന്ന റെയിനിന്റെ പടിയിൽ നിന്ന് അഭ്യാസം കാട്ടിയ വിദ്യാർത്ഥി വീണു മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 30 മെയ് 2022 (18:28 IST)
ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന റെയിനിന്റെ പടിയിൽ നിന്ന് അഭ്യാസം കാട്ടിയ വിദ്യാർത്ഥി വീണു മരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ പ്രസിഡൻസി കോളേജിലെ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥി നീതി ദേവൻ എന്ന 19 കാരനാണ് ട്രെയിനിന്റെ പടിയിലും ജനൽ കമ്പിയിലും തൂങ്ങി അഭ്യാസം കാട്ടുന്നതിനിടെ കാൽവഴുതി താഴെ വീണു മരിച്ചത്.

താഴെ വീണയുടൻ ഇയാളെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീതി ദേവൻ കൂട്ടുകാർക്കൊപ്പം അപകടകരമായ രീതിയിൽ അഭ്യാസങ്ങൾ കാട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദക്ഷിണ റയിൽവേ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു ഓർമ്മപ്പെടുത്തൽ ആണെന്നും ട്രെയിനിൽ അഭ്യാസം കാണിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article