വിവാദ നായകന്‍ വീണ്ടും കുടുക്കില്‍; സെ​ൻ​കു​മാ​റി​നെ​തി​രെ സ്ത്രീക്കൂട്ടായ്മയുടെ പ​രാ​തി

Webdunia
വെള്ളി, 21 ജൂലൈ 2017 (20:17 IST)
വിവാദ പ്രസ്താവന നടത്തി വിവാദ നായകനായ മു​ൻ സംസ്ഥാന പൊ​ലീ​സ് മേ​ധാ​വി ടിപി സെ​ൻ​കു​മാ​റി​നെ​തി​രെ വീ​ണ്ടും പ​രാ​തി. സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന തരത്തിൽ പ​രാ​മ​ർ​ശം ന​ട​ത്തി​യെന്ന് ആരോപിച്ചാണ് പരാതി.  

തിരുവനന്തപുരത്തെ സ്ത്രീക്കൂട്ടായ്മ എന്ന സംഘടനയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നൽകിയത്.

ഒരു വാരിക പ്രസിദ്ധീകരിച്ച സെൻകുമാറിന്റെ അഭിമുഖത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതിൽ സെൻകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Next Article