നടിയ ഉപദ്രവിച്ച കേസ്: ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച

Webdunia
വെള്ളി, 21 ജൂലൈ 2017 (19:55 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജൂലൈ 20ന് ജാമ്യാപേക്ഷയിലുള്ള വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റുകയായിരുന്നു.  

ക​ഴി​ഞ്ഞ 15ന് ​അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ കെ ​രാം​കു​മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സുനിൽ കുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരണമില്ലെന്നു താരത്തിന്റെ അഭിഭാഷകൻ വാദിച്ചപ്പോള്‍, ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യുഷന്‍ വാദം. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്.
Next Article