പറയുന്ന കാര്യം പാലിക്കാത്ത കാപട്യമാണ് മനുഷ്യാവകാശത്തിന് വെല്ലുവിളിയെന്ന് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച്, മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിവിരുദ്ധ ദിനമായിരുന്ന കഴിഞ്ഞദിവസം വിവാദപ്രസംഗം നടത്തിയ ഡി ജി പി ജേക്കബ് തോമസിന് പരോക്ഷ മറുപടിയായിരുന്നു സെന്‍ കുമാറിന്റെ പ്രസംഗം.
ഒരു കാര്യം പറയുകയും അതേസമയം അത് ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന കാപട്യമാണ് മനുഷ്യാവകാശത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. താന്‍ ഒരു നിയമവും പാലിക്കാതിരിക്കുകയും മറ്റുള്ളവരെല്ലാം എല്ലാ നിയമവും പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നവരാണ് ഇവരെന്നും സെന്‍ കുമാര്‍ പറഞ്ഞു.