തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ടിപി ചന്ദ്രശേഖരന്‍വധക്കേസ് സര്‍ക്കാര്‍ മുതലെടുക്കുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ല. രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവാണ് പി.മോഹനന്‍. കേസില്‍ 19 മാസം മോഹനന്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.