ടിപി വധക്കേസ് പ്രതി അണ്ണന്‍ സിജിത്ത് വിയ്യൂര്‍ ജയിലില്‍നിന്ന് ദിവസവും പുറത്തേക്ക് വിളിച്ചത് ശരാശരി 40 ഫോണ്‍ കോളുകള്‍. സിപിഎം നേതാക്കള്‍, ടിപി കേസില്‍ വെറുതെവിട്ട പ്രതികള്‍, അഭിഭാഷകന്‍, ബന്ധുക്കള്‍ എന്നിവരെയാണ് സിജിത്ത് ജയിലില്‍ നിന്ന് വിളിച്ചിരുന്നത്.
ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ ജയിലില്‍നിന്നും സിജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ വിയ്യൂര്‍ ജയിലിലേക്കുമാറ്റിയത്. എന്നാല്‍ ഇവിടെയും ഫോണ്‍ ഉപയോഗം തുടര്‍ന്നു.
ജൂണ്‍ നാലിനാണ് സിജിത്തിനെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍നിന്നും സിം കാര്‍ഡ് ലഭിച്ചത്. ടിപി കേസില്‍ ഉള്‍പ്പെട്ട ഷാഫിയെ കണ്ണൂര്‍ കോടതിയിലേക്കു കൊണ്ടുപോയ പോലീസ് വാഹനത്തില്‍ മദ്യം കണ്ടെത്തിയ ദിവസം തന്നെയാണ് ജയിലില്‍നിന്നും സിം കാര്‍ഡും ലഭിച്ചത്. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത്. തുടര്‍ന്ന് കേസ് പോലീസിനു കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും സിം കാര്‍ഡും ലഭിച്ചു. എന്നാല്‍ ഫോണ്‍ പ്രതികള്‍ക്ക് നല്‍കിയതാരാണെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല.