‘ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കണ്ട, 30ശതമാനം ജീവനക്കാരും ഈ പണിക്കു കൊള്ളുന്നവരല്ല’; കെഎസ്ആർടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി തച്ചങ്കരി
ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി രംഗത്ത്. 30% ജീവനക്കാരും ഈ ജോലി ചെയ്യാന്‍ പ്രാപ്തരല്ല. ഇത്തരക്കാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഉമ്മാക്കി കാട്ടി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാര്‍ സഹപ്രവർത്തകരും സഹോദരന്മാരുമാണ്. നമ്മള്‍ ഒരു ദൗത്യം ഏറ്റെടുത്താൽ വിജയിപ്പിക്കണം. ഞാന്‍ ഏറ്റെടുത്ത ഈ ദൗത്യം വിജയിപ്പിച്ചിരിക്കും. അതിനാല്‍ കൂട്ട ഭരണം അനുവദിക്കില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.
ദീർഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടും. കെഎസ്ആർടിസിയെ കരകയറ്റിയ ശേഷം അക്കാര്യം ബസ് സ്റ്റാൻഡിനു മുൻപിൽ പരസ്യമായി പൊതുയോഗം നടത്തി പ്രഖ്യാപിക്കുമെന്നും കണ്ണൂർ ഡിപ്പോ സന്ദർശിക്കാനെത്തിയ തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.