ഐ എ എസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനങ്ങളിലെ കൊടി മാറ്റണമെന്ന നിർദേശത്തിൽ മാറ്റമില്ലെന്ന് ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി. ഒരു വിഭാഗം ഐ എ എസ് ഉദ്യോഗസ്ഥരുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പ്രത്യേക ഉത്തരവിറക്കട്ടേയെന്നും ഐ എ എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.