ടോം വടക്കൻ തൃശൂരിലോ ചാലക്കുടിയിലോ ?; നെഞ്ചിടിച്ച് കോണ്‍ഗ്രസ് - കേന്ദ്രത്തില്‍ ചര്‍ച്ചകള്‍ സജീവം

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (18:32 IST)
ലോക്‍സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ ടോം വടക്കൻ തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന.

ടോം വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ടെന്നാണു സൂചന. നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നൽകുന്നതെന്നാണ് ടോം വടക്കൻ വ്യക്തമാക്കുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി നീക്കിവച്ചിരിക്കുന്ന ത്രശൂര്‍ സീറ്റില്‍ കെ സുരേന്ദ്രനും നോട്ടമുണ്ട്. ഈ സാഹചര്യത്തില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ ടോം വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കാനും കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ടെന്നാണു സൂചന.

സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ നിന്ന് ടോം വടക്കനെ മാറ്റി നി‍‍‍ർത്തിയുള്ള പട്ടികയാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. ഇതാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article