ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അവസാനിപ്പിച്ചു; കുടുംബപരമായ സ്വത്ത് മാത്രമാണുള്ളതെന്ന് വിജിലൻസ്

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2017 (13:13 IST)
അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിച്ചു. ടോം ജോസിന് അനധികൃത സ്വത്തില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. കുടുംബപരമായി ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നും വിജിലന്‍സ് അറിയിച്ചു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ടോം ജോസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.    
 
ഐ എ എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നായിരുന്നു വിജിലന്‍സിന്റെ എഫ് ഐ ആറില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ആറു വർഷത്തെ സ്വത്ത് സമ്പാദനത്തെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article