വയനാട്ടില്‍ കടുവ ഒരാളെ കൊന്നു തിന്നു; അവശേഷിക്കുന്നത് തലയും കാലും മാത്രമെന്ന് റിപ്പോര്‍ട്ട്

Webdunia
ശനി, 12 മാര്‍ച്ച് 2016 (14:42 IST)
ഉത്തരേന്ത്യൻ തൊഴിലാളിയെ കടുവ ഒരാളെ കൊന്നു തിന്നു. നീലഗിരി ജില്ലയിൽ ദേവർഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്‌റ്റേറ്റിലെ അന്ത്യസംസ്ഥാന തൊഴിലാളിയായ മെഖുവര (48)യാണ് കടുവ കൊന്നു തിന്നത്. എസ്റ്റേറ്റിലെ തൊഴിലാളിയായ മെഖുവരയെ വെള്ളിയാഴ്ച രാത്രിയാണ് കടുവ ആക്രമിച്ചത്.

വെള്ളിയാഴ്ച രാത്രി മെഖുവര വീടിനു പുറത്തിറങ്ങിയപ്പോൾ കടുവ പിടിക്കുകയായിരുന്നു. വീടിനു പുറത്ത് രക്തക്കറ കണ്ട്  നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്‌ച രാവിലെവരെ നീണ്ടു. ഒടുവില്‍ വീടിന് ഒരു കിലോമീറ്റർ അകലെവച്ച് ശരീരാഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കാലും തലയും ഒഴികെയുള്ള ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച അവസ്ഥയിലായിരുന്നു. സ്ഥലത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.

മൃതദേഹം എടുക്കാൻ സമ്മതിക്കാതെ തൊഴിലാളികൾ ഒരുമണിക്കൂറോളം തടഞ്ഞു. നീലഗിരി കലക്ടർ, എസ്പി ഉൾപ്പെടെ വൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത്. കടുവയ്ക്കായി തിരച്ചിൽ തുടങ്ങി. നേരത്തെ ഈ പ്രദേശത്ത് കടുവ രണ്ടു കന്നുകാലികളെ കൊന്നു തിന്നിരുന്നു.