തൃശൂർ പൂരത്തിന് കൂടുതല്‍ ഇളവുകൾ: ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കില്ല

Webdunia
വെള്ളി, 16 ഏപ്രില്‍ 2021 (17:32 IST)
തൃശൂർ പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ നൽകാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാനാണ് തീരുമാനം.
 
50 പേർക്ക് മാത്രമെ ഘടകപൂരത്തിന്റെ ഭാഗത്ത് നിന്നും പങ്കെടുക്കാൻ സാധിക്കു എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. എന്നാൽ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്തുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന പക്ഷം ഈ തീരുമാനം മാറ്റണമെന്ന് ആവശ്യം ഉയർന്നു. ഇതോടെയാണ് നിലവിലെ മാനദണ്ഡങ്ങൾ പാലിച്ചാൽ എത്രപേര്‍ക്ക് വേണമെങ്കിലും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം എന്ന തീരുമാനത്തിലേക്ക് ജില്ലാ നേതൃത്വം എത്തിയത്.
 
അതേസമയം ഓരോ ഘടകപൂരങ്ങൾക്കും 200 പരിശോധനകൾ സൗജന്യമായി നടത്താമെന്ന് സർക്കാർ പറഞ്ഞിട്ടുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവർ വ്യക്തമാക്കി. 8 ഘടകപൂരങ്ങളാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article