കനത്ത മഴയില്‍ തൃശൂരില്‍ നേരിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ജൂലൈ 2023 (12:43 IST)
കനത്ത മഴയില്‍ തൃശൂരില്‍ നേരിയ ഭൂചലനം. മുകുന്ദപുരം താലൂക്കിലെ കല്ലൂര്‍, പുതുക്കാടിന് സമീപം ആമ്പല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 8.17നായിരുന്നു സംഭവം. ഭൂമിക്കടിയില്‍ നിന്നും വലിയ മുഴക്കം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. 
 
മുളയം, മണ്ണൂത്തി പ്രദേശങ്ങളിലും വലിയ രീതിയിലുള്ള മുഴക്കം അനുഭവപ്പെട്ടു. കഴിഞ്ഞ രാത്രി മുതല്‍ അതിശക്തമായ മഴ തുടരുന്നതിനിടെയാണ് ഭൂമിക്ക് വിറയലും തുടര്‍ന്നു മുഴക്കവും അനുഭവപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article