തൃശൂരില്‍ കോളേജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനി മാതാവിന്റെ മുന്നില്‍ വച്ച് ചരക്കുലോറി കയറി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (10:14 IST)
കോളേജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനി  മാതാവിന്റെ മുന്നില്‍ വച്ച് ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ സ്വദേശിനി 22 കാരിയായ റെനീഷയാണ് മരിച്ചത്. സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ റെനീഷ് ലോറി ഇടിക്കുകയായിരുന്നു. അമ്മ സുനിത നോക്കി നില്‍ക്കുകയാണ് ദാരുണമായ അപകടം ഉണ്ടായത്. കഴിഞ്ഞദിവസ രാവിലെ അവിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുകയാണ് അപകടം. 
 
ഇടിയേറ്റു വീണ റെനീഷയുടെ ദേഹത്തിലൂടെ ലോറി കയറി ഇറങ്ങി. റെനീഷയുടെ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരാവയവങ്ങള്‍ക്ക് ഉണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയത്. അരനാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംപിയെ വിദ്യാര്‍ത്ഥിനിയാണ് റെനീഷ. ഒന്നരവര്‍ഷം മുമ്പ് കോവിഡ് ബാധിച്ചായിരുന്നു റെനീഷയുടെ പിതാവ് മരണപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article