വിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിൻ്റെ അനുമതി വേണ്ട: ഹൈക്കോടതി

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (16:14 IST)
കൊച്ചി: വിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം നടത്തുന്നതിന് ഭർത്താവിൻ്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗർഭത്തിൻ്റെയും പ്രസവത്തിൻ്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
 
ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നൽകിയ ഹർജി അനുവധിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിൻ്റെ ഉഠരവ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലോ ഗർഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍