പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് മുമ്പ് സര്‍ക്കാര്‍ രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളില്‍ നിന്ന് ഉപദേശം തേടിയതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (09:59 IST)
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് മുമ്പ് സര്‍ക്കാര്‍ രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളില്‍ നിന്ന് ഉപദേശം തേടിയതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിച്ച കാഴ്ചപ്പാട് അറിയുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സെപ്റ്റംബര്‍ 17ന് വിവിധ മതസംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
കൂടിക്കാഴ്ച കഴിഞ്ഞ് സെപ്റ്റംബര്‍ 22നാണ് എന്‍ ഐഎയും ഇഡിയും വിവിധ സംസ്ഥാനങ്ങളിലെ പോലീസും ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ സൂഫി, ബറേല്‍വി പുരോഹിതര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article