ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നു; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുറഞ്ഞത് 20 ശതമാനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (09:43 IST)
ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുറഞ്ഞത് 20 ശതമാനമാണ്. ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതയും സാക്ഷരത കൂടിയതുമാണ് ഇതിനു കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ 2020ലെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്ത്യയിലെ ശരാശരി പൊതുജനന നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്. 2008 മുതല്‍ 2010 വരെ ജനനനിരക്ക് 86.1 ആയിരുന്നു. ഇത് 2018 മുതല്‍ 2020 വരെ ആയപ്പോള്‍ 68.7 ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ ഇടിവ് മാത്രം 15. 6% ആണ് ഗ്രാമ പ്രദേശങ്ങളില്‍ 20.2% ആയിട്ടാണ് കുറഞ്ഞത്.
 
ഇന്ത്യയില്‍ ജനന നിരക്ക് കുറയാന്‍ കാരണം സ്ത്രീകളിലെ സാക്ഷരതയും എളുപ്പത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമായതുമാണ് എയിംസിലെ മുന്‍ ഗൈനക്കോളജിസ്റ്റ് മേധാവി ഡോക്ടര്‍ സുനിത മിത്തല്‍ ആണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍