മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യണം: നിർബന്ധമാക്കി കേന്ദ്രം

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (19:38 IST)
വിൽപ്പനയ്ക്ക് മുൻപ് മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ നിർബന്ധമാക്കി കേന്ദ്രസർക്കാർ. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ നമ്പർ വിൽപ്പനയ്ക്ക് മുൻപ് തന്നെ രജിസ്റ്റർ ചെയ്യണം.
 
ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈൽ ഫോണുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. വിൽപ്പനയ്ക്കല്ലാതെ ടെസ്റ്റിങ്,റിസർച്ച് എന്നിവയ്ക്കായി രാജ്യത്തേക്ക് എത്തിക്കുന്ന മൊബൈലുകളായാലും ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യണം. ഒരേ ഐഎംഇഐ നമ്പർ വരുന്നത് അന്വേഷണങ്ങളെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍