കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ജനുവരി 2025 (14:17 IST)
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി ഫാത്തിമ ആണ് മരിച്ചത്. അപകടത്തില്‍ ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റിട്ടുണ്ട്. വയറുവേദന അനുഭവപ്പെട്ട ഫാത്തിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്.
 
അപകടത്തില്‍ മുള്ളൂര്‍ക്കര സ്വദേശി 32 കാരനായ ഉനൈസ്, ഭാര്യ 28 കാരിയായ റൈഹാനത്ത് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article