വിവാദ മാഗസിന്‍ ‌പിന്‍വലിക്കും; കേസ് ഗുരുതരമെന്ന് പൊലീസ്

Webdunia
ചൊവ്വ, 10 ജൂണ്‍ 2014 (15:51 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തിലെ ഏറ്റവും വലിയ ക്രൂരന്‍മ്മാരുടെ ഗണത്തില്‍പ്പെടുത്തി ചിത്രീകരിച്ച കോളേജ് മാഗസിന്‍ പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്റെ പോളി ടെക്നിക്കിന്റെ 2012-13 വര്‍ഷത്തെ ലിറ്റ്സ് കോലിഗ എന്ന മാഗസിനാണ് വിവാദമുണ്ടാക്കിയത്.  മാഗസിനില്‍ ബിന്‍ ലാദന്‍, അജ്മല്‍ അമീര്‍ കസബ്, വീരപ്പന്‍, ഹിറ്റ്ലര്‍, മുസോളിനി തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം മോഡിയെയും ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ , മാഗസിന്‍ എഡിറ്റര്‍, മറ്റ് രണ്ടു സബ് എഡിറ്റര്‍മാര്‍, മാഗസിന്‍ അടിച്ച പ്രസ് ഉടമ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ക്കെതിരെ ഐപിസി 153 വകുപ്പനുസരിച്ചാണ് കേസെടുത്തത്.