ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂലൈ ഭണ്ഡാരവരവ് : 2.15 സര്‍ണ്ണം, 10.34 കിലോ വെള്ളി, 4.72 കോടി രൂപാ

എ കെ ജെ അയ്യർ
ബുധന്‍, 17 ജൂലൈ 2024 (20:40 IST)
തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജൂലൈ മാസത്തെ ഭണ്ഡാര വരവായി 2.15 കിലോ സ്വര്‍ണ്ണം, 10.34 കിലോ വെള്ളി, 4.72 കോടി രൂപയുമാണ്. ഇതിനൊപ്പം നിരോധിച്ച 2000 ന്റെ 15 നോട്ടുകളും ആയിരത്തിന്റെ 5 നോട്ടുകളും 500 ന്റെ 48 നോട്ടുകളും ലഭിച്ചു.
 
ഇന്ത്യന്‍ ബാങ്കിന്റെ ഗുരുവായൂര്‍ ശാഖയാണ് ദണ്ഡാര വരവിന്റെ എണ്ണല്‍ പൂര്‍ത്തിയാക്കിയത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ഭണ്ഡാരം വഴിയുള്ള വരുമാനം 321612 രൂപയാണ്. അതേസമയം യു.ബി.ഐ വഴിയുള്ള ഇ - ഭണ്ഡാര വരവ് 28600 രൂപയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article