ഉദയനാപുരത്ത് യുവദമ്പതികളെയും മൂന്നു വയസുള്ള മകനെയും മരിച്ച നിലയില്‍. നാനാടം കരിയില്‍ സുന്ദരന്റെ മകന്‍ സുഭാഷ് (കണ്ണന്‍ -32), ഭാര്യ സൗമ്യ(30), മകന്‍ ശിവകാര്‍ത്തിക്(3) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കുടുംബ വീടിന്റെ രണ്ടാം നിലയിലായിരുന്നു താമസിച്ചിരുന്ന ദമ്പതികളെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരക്കിച്ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കതക് പൊളിച്ച് അകത്ത് കടന്നപ്പോള്‍ സുഭാഷ് തൂങ്ങിയ നിലയിലും സൗമ്യയും മകനും നിലത്ത് മരിച്ചു കിടന്ന നിലയിലുമായിരുന്നു.
ഉദയനാപുരം ക്ഷേത്രത്തിന് സമീപം സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരുകയായിരുന്നു സുഭാഷ്. കുടുംബപരമായും ഭാര്യയുമായും യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആത്മഹത്യചെയ്യേണ്ട സാഹചര്യം ഇല്ലെന്നുമാണ് ബന്ധുക്കളുടെ മൊഴി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.