സൗദിയില്‍ കാറപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ ഫാറൂഖ്, സഹല്‍, കോഴിക്കോട് സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ യാസിര്‍, അബ്ദുല്‍ സമദ് എന്നിവര്‍ക്ക് പരിക്കേറ്റു.
സൗദിയിലെ ത്വയിഫില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദുലമിലാണ് അപകടമുണ്ടായത്. ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.