കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി.
താന്‍ കായല്‍ കൈയേറിയിട്ടില്ല. നികത്തിയത് കരഭൂമിയായി തീറാധാരമുള്ള പ്രദേശമാണ്. കരഭൂമിയുടെ തീറാധാരമുള്ള ഈ ഭൂമി വാങ്ങിയത് പാടശേഖരകമ്മിറ്റിയില്‍ നിന്നാണ്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലായി കെട്ടിച്ചമച്ചതാണെന്നും തോമസ് ചാണ്ടി പറഞ്ഞു.
സർക്കാരിന്‍റെ ഒരു തുണ്ട് ഭൂമി പോലും താന്‍ കൈയേറിയിട്ടില്ല. ആരെല്ലാം വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ല. അതിനാല്‍ രാജിയുടെ കാര്യം ഉദിക്കുന്നില്ല. ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല. ആരോപണം മുഴുവന്‍ കെട്ടിച്ചമച്ചതാണ്. പാര്‍ട്ടിയിലും മുന്നണിയിലുമല്ല ഗൂഢാലോചന നടന്നതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
അതേസമയം, തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ല. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സുധാകരൻ രാവിലെ വ്യക്തമാക്കിയിരുന്നു.