പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ പെണ്‍കുട്ടിയെ മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട് വശീകരിച്ച് സ്ഥലം വിട്ട യുവാവിനെയും പെണ്‍കുട്ടിയേയും പൊലീസ് പിടികൂടി. തൊടുപുഴയ്ക്കടുത്തുള്ള ഒരു സ്കൂളിലെ പെണ്‍കുട്ടിയെയാണ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കണ്ടെത്തിയത്.
പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തി അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും കാസര്‍കോട്ടു നിന്നാണു വലയിലാക്കിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.