‘അന്യായമായി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളും’

Webdunia
ഞായര്‍, 5 ഒക്‌ടോബര്‍ 2014 (17:24 IST)
ആരുടെയെങ്കിലും ഭൂമി  അന്യായമായി തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കു നേരെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊട്ടക്കാന്പൂര്‍ ഭൂമി വിഷയത്തില്‍ തന്നോടുള്ള വിരോധമാണ് ജോയിസ് ജോര്‍ജ് എംപി പ്രകടിപ്പിക്കുന്നതെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
 
ജോയിസ് ജോര്‍ജ് തന്നെ തടഞ്ഞതിന് പിന്നില്‍ അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. അതിന് ആദിവാസികളുടെ യാതൊരു പിന്തുണയും ഇല്ല. ആദിവാസികളെ ബലിയാടാക്കി ജോയിസ് തന്നോടുള്ള വിരോധം തീര്‍ക്കുകയാണ്. 
 
തന്നെ വഴിയില്‍ തടഞ്ഞ എംപിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. ആദിവാസികളെ മുന്നില്‍ നിര്‍ത്തി കാര്യം കാണാനുള്ള ശ്രമം വിലപ്പോവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.