ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ആത്മഹത്യ ശ്രമം

Webdunia
തിങ്കള്‍, 11 ജനുവരി 2016 (16:55 IST)
മെഡിക്കല്‍ കോളജില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കക്കടിച്ചു കൊലപ്പെടുത്തി. നാവായിക്കുളം സ്വദേശിനി രാധിക(42)യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയായിരുന്നു ഈ ദാരുണ സംഭവം.

ഒരാഴ്ചയായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു രാധിക. വാര്‍ഡിനു മുമ്പിലുള്ള കോഫി ഷോപ്പില്‍ വെച്ച് ചായ കുടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ ജയകുമാര്‍ രാധികയെ ഇഷ്ട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

രാധികയെ ഉടനെ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ച ജയകുമാര്‍ സ്വന്തം തലയില്‍ ഇഷ്ടികകൊണ്ട് അടിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇയാള്‍ ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്.  ഇതേകുറിച്ചു ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.