തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാര്‍. വോട്ടന്മാരെ നേരില്‍ കണ്ടും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തുമാണ് അദ്ദേഹം വോട്ടുറപ്പിക്കുന്നത്. തീരദേശവോട്ടുകളാണ് മണ്ഡലത്തില്‍ നിര്‍ണ്ണായകമാകുന്നത്.
മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചരണത്തിലാണ് വി എസ് ശിവകുമാറും യു ഡി എഫ് നേതൃത്വവും. ശ്രീശാന്തിനോട് എതിര്‍പ്പുള്ള ബി ജെ പി പ്രവര്‍ത്തകര്‍ ശിവകുമാറിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷ യു ഡി എഫ് വച്ചുപുലര്‍ത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റണി രാജുവും മണ്ഡലത്തില്‍ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.