ലുലുമാളില്‍ ഓഫര്‍ ദിനത്തില്‍ ലക്ഷങ്ങളുടെ മോഷണം; 9പേരെ പൊലീസ് പിടികൂടി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ജൂലൈ 2024 (08:47 IST)
തിരുവനന്തപുരം ലുലുമാളില്‍ ഓഫര്‍ ദിനത്തില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ 9പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് ഓഫര്‍ സെയിലിനിടെ വലിയ തോതിലുള്ള മോഷണങ്ങള്‍ നടന്നത്. ആറ് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. ഒന്‍പതില്‍ ആറുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
 
വില കൂടിയ ഐ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. ഓഫര്‍ സെയിലിനിടെ മാളില്‍ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് മോഷ്ടാക്കള്‍. പ്രതികളുടെ വീടുകളില്‍ നിന്ന് ഫോണുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍