തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിക്കാണ് നിപ സംശയിച്ചിരുന്നത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് നിപ ഇല്ലെന്ന് വ്യക്തമായി. സംശയകരമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.
വവ്വാലുകള്‍ കടിച്ച പഴം താന്‍ കഴിച്ചിരുന്നതായി കുട്ടി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയതും നിപ പരിശോധന നടത്തിയതും.