ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല എറ്റെടുക്കുന്നതു കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആഗസ്റ്റ് ആറിനുമുമ്പ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും.
ആറിനാണ് കേസ് കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ അനുമതിയോടെ ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയം ആക്കാനുള്ള ആശയം യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
രാജകുടുംബത്തെ ഈ കാര്യത്തില്‍ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതിയിലെ കേസ് കഴിയുന്നതുവരെ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജവാഴ്ച ഒഴിഞ്ഞെങ്കിലും അവരെ അനുകൂലിക്കുന്നവർ ഇവിടെയുണ്ടെന്ന് സിപിഎമ്മിലെ ജി സുധാകരൻ കുറ്റപ്പെടുത്തി.