സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലായ് 31 വ്യാഴാഴ്ച വരെയുള്ള 47 ദിവസങ്ങളിലാണ് ട്രോളിംഗ് നിരോധനം വരുന്നത്.
ഈ കാലയളവില്‍ അന്യ സംസ്ഥാന / വിദേശ ബോട്ടുകള്‍ ഉള്‍പ്പെടെ യാതൊരു ബോട്ടുകളും കേരള തീരത്തെ കടലിലിറക്കരുതെന്ന് ഫിഷറീസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ മറ്റു രാജ്യങ്ങളുടെ ബോട്ടുകള്‍ ഈ സമയത്ത് കേരള തീരത്ത് മീന്‍ പിടിക്കുന്നതിനായി എത്തുന്നതില്‍ തൊഴിലാളികള്‍ എതിര്‍ത്തു.