കേരളത്തിന്റെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്നാട് നേടിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്ന് നിയമസഭാ സമിതി വിഷയത്തില്‍ ഇടപെടുന്നു.
ഈ കാര്യത്തില്‍ ആവശ്യമായ രേഖകള്‍ നിയമസഭയുടെ സബ്ജക്ട് സമിതി പരിശോധിക്കുമെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന് വ്യക്തമാക്കി. വിഷയം അവതരിപ്പിച്ച ജമീല പ്രകാശം സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും.