കേരളത്തില്‍ ലോഡ്‌ഷെഡിംഗ് സമയം കൂട്ടാന്‍ സാധ്യത. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുവന്നതോടെയാണ് സമയം കൂട്ടാന്‍ കാരണമാകുന്നത്. വൈദ്യുതി ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍ മണിക്കൂറിന് പുറമെ 15 മുതല്‍ 20 മിനിറ്റുവരെ ലോഡ്‌ഷെഡിംഗ് ആവശ്യമാകും.
കൂടംകുളം നിലയത്തിലെ തകരാറുകാരണം ദിവസങ്ങളിലായി അവിടെനിന്നുള്ള 147 മെഗാവാട്ട് ലഭിക്കുന്നില്ല. ബുധനാഴ്ച താല്‍ച്ചര്‍ നിലയത്തിലും തകരാറുണ്ടായി. 179 മെഗാ വാട്ട് കേരളത്തിന് നഷ്ടപ്പെട്ടു.
കേരളത്തില്‍ മഴ ആരംഭിച്ചെങ്കിലും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല. അതിനാല്‍ ജലവൈദ്യുതി ഉത്പാദനം കൂട്ടാനാവുന്നില്ലെന്ന് വൈദ്യുതിബോര്‍ഡ് അധികൃതര്‍ പറഞ്ഞു.