കുട്ടികളെ കൊണ്ടു വന്നതില്‍ വീഴ്ച പറ്റി: മുഖ്യമന്ത്രി

Webdunia
ബുധന്‍, 4 ജൂണ്‍ 2014 (16:34 IST)
അന്യ സംസ്ഥാനത്തു നിന്നും കുട്ടികളെ കൊണ്ടു വന്ന വിഷയത്തില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കുട്ടികളെ കൊണ്ടു വന്ന നടപടി മനുഷ്യക്കടത്തിന്‍റെ പരിധിയില്‍ പെട്ടതാണേ എന്ന ചോദ്യത്തിന്  അന്വേഷണം നടക്കുന്നതിനാല്‍ ഈ കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. പ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാല്‍ ജീവനക്കാരുടെ പിന്തുണ ആവശ്യമാമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്,കണ്ണൂര്‍, എറണാകുളം ജില്ലകളിലെ മൂന്ന് സ്പെഷ്യല്‍ സ്കൂളുകളെ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളുകളായി ഉയര്‍ത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചെന്നും ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.