മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ മാസം ഒന്‍പതിന് നിയമസഭയിൽ പ്രത്യേക ചർച്ച നടത്തും.
ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനായിരിക്കും സഭയിൽ പ്രമേയം അവതരിപ്പിക്കുക. നിയമസഭയുടെ മികച്ച നടത്തിപ്പിനായി സ്‌പീക്കർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം.