സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കും: ചെന്നിത്തല

Webdunia
വ്യാഴം, 22 മെയ് 2014 (18:20 IST)
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍. ഇതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് കത്തയച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടില്‍ സുതാര്യതയില്ല. സ്ഥാപനങ്ങള്‍ അമിത പലിശ വങ്ങുകയാണെന്നും പലിശ നിരക്ക് ആര്‍ബിഐ നിശ്ചയിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇവയുടെ പ്രവര്‍ത്തനരീതിയും ക്രൂരമായ നടപടികളും ഭയാനകമാണ്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ നശിപ്പിക്കുന്ന സമാന്തര വ്യവസ്ഥയായി ഇവര്‍ വളര്‍ന്നിട്ടുണ്ട്. ധനയിടപാട് സംബന്ധിച്ച ആര്‍ബിഐ നിര്‍ദേശങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.