കണ്ണൂരിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് യാതൊരു തെളിവുമില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാനായി ബൂത്തുകളില്‍ കാമറയും ഒരുക്കിയിരുന്നു. കേന്ദ്ര സേനയെയും ബൂത്തുകളില്‍ വിന്യസിച്ചിരുന്നു. അതിനാല്‍ കള്ളവോട്ടിന് സാധ്യതയുമില്ല. ഇനിയും പരാതിയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും നളിനി നെറ്റോ പറഞ്ഞു.