ബാര്‍ ലൈസന്‍സ് വിഷയം വൈകുന്നത് സര്‍ക്കാരിന്റെ നയവൈകല്യം മൂലമാണെന്ന് ഐഎന്‍ടിയുസി. സര്‍ക്കാര്‍ നിലപാടിനെതിരെ ഐഎന്‍ടിയുസി കടുത്ത നിലപാടാണ് ഉന്നയിച്ചത്.
ബാര്‍ അടച്ചിട്ടതു മൂലം തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കണം. ബാര്‍ ഉടമകള്‍ തൊഴിലാളികളുടെ എണ്ണം കൂട്ടി കാണിച്ചാല്‍ അതു സംബന്ധിച്ച് തൊഴില്‍ വകുപ്പ് അന്വേഷണം നടത്തണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. ഈ മാസത്തെ ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും അവര്‍ പറഞ്ഞു.