ചെന്നിത്തലയുടെ ഫോര്‍മുല തള്ളി സുധീരന്‍

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (12:09 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫോര്‍മുല തള്ളി വിഎം സുധീരന്‍. ഈ വിഷയത്തില്‍ വിട്ടുവീഴ്ച്ച ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായുള്ള കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ കളക്ടര്‍മാരുടെ സമിതി രൂപീകരിക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ ഫോര്‍മുല. എന്നാല്‍ ഈ ഫോര്‍മുലയാണ് സുധീരന്‍ തള്ളിയത്.

418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചു നില്‍ക്കുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായും ഈ കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.