ബാര്‍ലൈസന്‍സ് വിഷയത്തില്‍ യുഡിഎഫില്‍ ഇന്ന് ചര്‍ച്ച നടക്കില്ല. ബാര്‍ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ വ്യക്തത കൈവരാത്തതാണ് ഇന്ന്
ചര്‍ച്ച വേണ്ടെന്ന തീരുമാനത്തിന് കാരണം.
ഇന്നു നടക്കാനിരുന്ന യോഗത്തില്‍ ബാര്‍ലൈസന്‍സ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ചര്‍ച്ചയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മില്‍ യോഗം ചേരുമെന്ന് സൂചനകളുണ്ടായിരുന്നു.
എന്നാല്‍ ഇവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഇന്ന് നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. കൂടുതല്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് വിഎം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.