നക്ഷത്ര ആമകളെ പിടികൂടി

Webdunia
തിങ്കള്‍, 28 ഏപ്രില്‍ 2014 (11:50 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കിടെ കടത്താന്‍ ശ്രമിച്ച നക്ഷത്ര ആമകളെ പിടികൂടി. 460 നക്ഷത്ര ആമകളെയാണ് കടത്താന്‍ ശ്രമിച്ചത്. ഇവയ്ക്ക് കോടിക്കണക്കിന് രൂപ വിലവരും.

തമിഴ്‌നാട് രാമനാഥപുരം സ്വദേശി അബ്ദുള്‍ റഹ്മാനാണ് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. ഇയാള്‍ ആമകളെ കൊളംബോയിലേക്ക് കടത്താനാണ് ശ്രമിച്ചത്.