ഇടുക്കിയില്‍ മോഷണത്തിനിടെ മൂന്നുപേരെ കൊലപ്പെടുത്തി

Webdunia
വെള്ളി, 13 ഫെബ്രുവരി 2015 (12:05 IST)
അടിമാലി ടൌണില്‍ ലോഡ്ജ് വാടകയ്ക്കെടുത്തു നടത്തുന്നയാളുള്‍പ്പെടെ മൂന്നു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാറെക്കാട്ടില്‍ കുഞ്ഞു മുഹമ്മദ്, ഭാര്യ ഐഷ(50), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 
 
ഐഷയുടെ ശരീരത്തിലുണ്ടായിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു. ഐഷയുടെ ശരീരത്തില്‍ മുറിവുകളുണ്ട്.കുഞ്ഞുമുഹമ്മദിനെ ലോഡ്ജിലെ സമീപത്തെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരമാസകലം മുറിവുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.